നാളെ വൈകിട്ട് നാലിന് വോട്ടടുപ്പ്: വനിതാ സംവരണ ഭേദഗതി, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയില്‍
വനിതാ സംവരണ ഭേദഗതി, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയില്‍
വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനിടെയാണ് ബിൽ സഭയുടെ മേശപ്പുറത്തുവച്ചത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദഗതി ബിൽ എന്നിവ ഉൾപ്പെടെ പാർലമെൻ്റിൽ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും. അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറാക്കാമെന്ന് ലോക്‌സഭ സ്‌പീക്കറും അറിയിച്ചു.
വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരിപ്പിക്കാൻ അനുമതി നേടിയത്. 207 പേർ ബില്ലിനെ അനുകൂലിച്ചും 126 പേർ എതിർത്തും വോട്ട് ചെയ്‌തു. ബില്ല് അവതരണത്തിന് അനുമതി തേടിയപ്പോൾ ശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. കേന്ദ്രം മുന്നോട്ടുവെച്ച മണ്ഡല പുനർനിർണയം, വനിതാ സംവരണ ബില്ലുകളെ എതിർക്കുന്നുവെന്ന് കെസി വേണുഗോപാൽ ലോക്സഭയില്‍ പറഞ്ഞു.

Post a Comment
0 Comments