UAEയില്‍ പഠനം 20ന് തുടക്കം: സ്‌കൂൾ ബസ് സർവീസുകൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

യുഎഇയില്‍ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളുടെയും നഴ്‌സറികളുടെയും സ്‌കൂൾ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം (MOE) അറിയിച്ചു. സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം  പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായുള്ള പ്രവർത്തന സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനാണ് ഈ തീരുമാനം. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത അതോറിറ്റികളുമായും മുനിസിപ്പാലിറ്റികളുമായും ചേർന്ന് കർശനമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ബസ് സർവീസുകൾ അനുവദിക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ ഈ സാഹചര്യം ഓരോ ആഴ്‌ചയും അധികൃതർ അവലോകനം ചെയ്യുമെന്നും, സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബസ് സർവീസുകൾ പുനരാരംഭിക്കുന്ന തീയതി ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments