വോട്ടെടുപ്പിലെ പെൺ കരുത്ത്!
കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ റെക്കോർഡ് പോളിങ്, വോട്ട് ചെയ്തത് 81.19%
[] തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചു: ഫാത്തിമ തഹിലിയ
[] ചരിത്രം തിരുത്തി പെൺകരുത്ത്, കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ റെക്കോർഡ് പോളിങ്. വോട്ട് ചെയ്തത് 81.19% പേർ. കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ ഏറ്റവുമുയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് ഈ വർഷമാണ്. ആകെ സ്ത്രീ വോട്ടർമാരിൽ 81.19 % ഇത്തവണ വോട്ട് ചെയ്തു. 2021ലെക്കാൾ 7.25 ശതമാനം ആണ് ഇക്കുറി വർധന.
[] 'തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആത്മവിശ്വാസം വോട്ടെടുപ്പിന് ശേഷം വർധിച്ചു', പേരാമ്പ്രയിൽ ഇത്തവണ വിജയം ഉറപ്പെന്ന് ഫാത്തിമ തഹിലിയ. പതിറ്റാണ്ടുകളായുള്ള മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രം ഇത്തവണ തിരുത്തിക്കുറിക്കുമെന്നും പേരാമ്പ്രയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ ആത്മവിശ്വാസമാണ് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഉള്ളതെന്ന് ഫാത്തിമ തഹിലിയ വ്യക്തമാക്കി. ഇത്തവണ പേരാമ്പ്ര യുഡിഎഫിനൊപ്പം നിൽക്കുമെന്നും സംസ്ഥാനത്ത് യുഡിഎഫ് ഭരണമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Post a Comment
0 Comments