ലഹരി: മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു
സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ
അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചൻ്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ താന്നിക്കുന്നിലെ വീട്ടിലാണ് സംഭവം. കൃത്യത്തിന് ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീത.
ഗീതയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്റ്റി അമ്മയെ മാരകമായി ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു നാട്ടിലെത്തിയതായിരുന്നു. ഇയാൾ ലഹരിമരുന്നിന് അടിമയാണെന്ന് പറയപ്പെടുന്നു. കൊലപാതകം നടക്കുമ്പോൾ ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല.
കൊലപാതകത്തിന് ശേഷം വീട്ടിൽ തന്നെ തുടർന്ന ക്രിസ്റ്റി, പിന്നീട് അയൽവാസിയായ യുവാവിനെ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സ്കൂട്ടറിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. വിവരം അറിഞ്ഞയുടൻ പൊലീസെത്തി ഗീതമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment
0 Comments