വിശന്നവരെ വിരുന്നൊരുക്കി സത്കരിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്‌ടറി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

മരുഭൂമിയുടെ അപ്പം, 
ഇനി പട്ടിണി പാവങ്ങളെ അന്നമൂട്ടും

വിശന്നവരെ വിരുന്നൊരുക്കി സത്കരിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്‌ടറി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് 

ലോകത്തെ പട്ടിണി പാവങ്ങളെ ചേര്‍ത്തു പിടിക്കാന്‍ കോടികളുടെ പദ്ധതിയുമായി യുഎഇ. വിശപ്പിനെതിരെ ഈത്തപ്പഴം കൊണ്ട്  പോരാടാനാണ് രാജ്യം പദ്ധതി തയ്യാറാക്കുന്നത്.ഇതിന്റെ ഭാഗമായി 
ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ |
ഈത്തപ്പഴ ഫാക്‌ടറി സ്ഥാപിക്കും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച ചരിത്ര പ്രഖ്യാപനം നടത്തിയത്. 

നാടിൻ്റെ അനുഗ്രഹമായ ഈത്തപ്പഴം കൊണ്ട്
വിശപ്പിനെതിരെ പോരാടാൻ ഒരുങ്ങുകയാണ് യുഎഇ. വണ്‍ ബില്യൺ മീൽസ് ഈത്തപ്പഴ ഫാക്ടറി പദ്ധതി, മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്മായി സഹകരിച്ചാണ്  നടപ്പാക്കുക. പ്രതിവർഷം 150 ദശലക്ഷം ഭക്ഷണം ഇതിലൂടെ ഉത്പ്പാദിപ്പിക്കും.

Post a Comment

0 Comments