യുഎഇ ലോകത്തിലെ മികച്ച പത്ത് കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ
ചരിത്രത്തിലാദ്യമായി യുഎഇ ലോകത്തിലെ മികച്ച പത്ത് കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. വെറും 5 വർഷത്തിനുള്ളിൽ യുഎഇ ആഗോളതലത്തിൽ 17-ാം സ്ഥാനത്ത് നിന്ന് 9-ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.
'കഴിഞ്ഞ വർഷം നമ്മുടെ മൊത്തം വിദേശ വ്യാപാരം 6 ട്രില്യൺ ദിർഹമിലെത്തി, 2024 നെ അപേക്ഷിച്ച് 15% വളർച്ച. ദൈവം അനുവദിച്ചാൽ, യുഎഇയി വളര്‍ച്ച, സമൃദ്ധി, മികച്ച ഭാവി എന്നിവയില്‍ മത്സര ബുദ്ധിയോടെ മുന്നേറും'- യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചരിത്ര നേട്ടം പങ്കുവെച്ചു എക്സ്' പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Post a Comment
0 Comments