ചെറിയ മക്കളുള്ള ജോലിക്കാരായ അമ്മമാര്‍ക്കായി 'റിമോട്ട് വര്‍ക്ക്' പ്രോത്സാഹിപ്പിക്കുമെന്ന് ഷാർജ
റിമോട്ട് വർക്ക് പ്രോത്സാഹിപ്പിക്കുമെന്ന് ഷാർജ.
സ്കൂളുകളിലെ ചെറിയ ക്ലാസുകളിലോ നഴ്സറികളിലോ പഠിക്കുന്ന കുട്ടികളുള്ള ജോലിക്കാരായ അമ്മമാർക്ക് റിമോട്ട് വർക്ക് സജീവമാക്കുന്നതിന് സർക്കാർ വകുപ്പുകളിലെ ഉന്നത അധികാരികളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പിലെ മാനവ വിഭവശേഷി സിസ്റ്റംസ് ഡയറക്ടർ ഹൈതം ഷാഹിൽ അൽ-ഖഹ്താനി അറിയിച്ചു. ഇതനുസരിച്ച് ചെറിയ കുട്ടികളുള്ള ജോലിക്കാരായ അമ്മമാര്‍ക്ക് അവരുടെ താമസ സ്ഥലത്ത് വെച്ച് തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുക.
ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സംപ്രേഷണം ചെയ്ത 'ഡയറക്ട് ലൈൻ' പ്രോഗ്രാമില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ സംവിധാനം പ്രയോഗിക്കാൻ കഴിയാത്ത സുപ്രധാന സ്ഥാപനങ്ങള്‍ക്കും ജോലികള്‍ക്കും തീരുമാനം ബാധകമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment
0 Comments