'സംഘനൃത്തം ചെയ്യേണ്ടിടത്ത് ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നത് ശരിയല്ല, നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' മുഖ്യമന്ത്രി പോരില്‍ കെ മുരളീധരൻ

'സംഘനൃത്തം ചെയ്യേണ്ടിടത്ത് ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നത് ശരിയല്ല നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ മുരളീധരൻ

വോട്ടെണ്ണും മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ നടക്കുന്ന ചർച്ചയിൽ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. സംഘനൃത്തം ചെയ്യേണ്ടിടത്ത് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. ആരെയും അനുകൂലിച്ച് ഈ അവസരത്തിൽ പോസ്റ്റ് ഇടുന്നത് ശരിയല്ല. ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനവസരത്തിൽ ആണെന്നും കെ മുരളീധരൻ പറഞ്ഞു

Post a Comment

0 Comments