യുഡിഎഫ് പ്രകടന പത്രികയില്‍ നിരവധി വിത്യസ്ഥ പദ്ധതികള്‍


[] മത സൗഹാര്‍ദ്ദം 
ഉറപ്പാക്കാൻ 'മിനിസ്ട്രി ഓഫ് ടോളറൻസ്' 
[] പ്രവാസി ക്ഷേമത്തിന് നിരവധി പദ്ധതികള്‍

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 
യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ നിരവധി വിത്യസ്ഥ പദ്ധതികള്‍.  

സംസ്ഥാനത്ത് മതസൗഹാർദ്ദവും വിശ്വാസ
സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ പുതിയതായി 'മിനിസ്ട്രി ഓഫ് ടോളറൻസ്' രൂപീകരിക്കുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. ഇതിനുപുറമെ, ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും സഭാ തർക്കങ്ങൾ പരിഹരിക്കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.

കേരളത്തിലെ വിവിധ സമുദായങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. ഗ്രാമ-നഗര വ്യത്യാസമില്ലാതെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഹാർമണി സെൻ്ററുകൾ സ്ഥാപിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. വിദ്വേഷ പ്രസംഗങ്ങൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, വർഗീയ പ്രകോപനങ്ങൾ എന്നിവയ്ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. വെറുപ്പില്ലാത്ത ശാന്തമായ പൊതുസമൂഹം കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ മുന്നണി ലക്ഷ്യമിടുന്നത് എന്നും യുഡിഎഫ് പ്രകടന പത്രിക പറയുന്നു.

പ്രവാസികള്‍ക്ക് വേണ്ടിയും നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള പ്രായപരിധി മാറ്റും; 60 വയസു കഴിഞ്ഞവർക്ക് ആനുകൂല്യങ്ങൾ നല്‍കുമെന്നും വാഗ്ദാനമുണ്ട്. പ്രവാസികൾക്കായി കുടുംബശ്രീ മോഡൽ ഫിനാൻസ് സംവിധാനങ്ങൾ ; പ്രവാസി അയൽക്കൂട്ടങ്ങൾ സംവിധാനിക്കും, 
പ്രവാസികൾക്കായി KIAL മാതൃകയിൽ പ്രവാസി കോർപ്പറേഷനുകൾ രൂപീകരിക്കും, പ്രവാസി ക്ഷേമത്തിനായി തൊഴിൽ നൈപുണ്യ പുനരധിവാസ കേന്ദ്രം, പ്രവാസികളുടെ സ്വത്ത് സംരക്ഷിക്കാൻ പ്രത്യേക പ്രവാസി ട്രൈബ്യൂണൽ എന്നിങ്ങനെ പോവുന്നു പ്രവാസികളെ തലോടുന്ന വാഗ്ദാനങ്ങള്‍.

Post a Comment

0 Comments