ഡ്രൈവിങ്ങിനിടെ സാഹസികതക്ക് മുതിരരുത്: അബൂദബി പോലീസ്, ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കരുത്

[] റോഡില്‍ റീല്‍സ് വേണ്ട! ഡ്രൈവിങ്ങിനിടെ 
സാഹസികതക്ക് മുതിരരുത്: അബൂദബി പോലീസ്
[] ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കരുത്: യുഎഇ 

[] വ്യക്തികൾക്കും പൊതുസുരക്ഷക്കും ഭീഷണിയാകുന്ന അപകടകരമായ ഡ്രൈവിങ് പ്രവൃത്തികൾക്കെതിരെ അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. 'സ്മ‌ാർട്ട് റോഡ് സേഫ്റ്റി' പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. വാഹനം ഓടിക്കുന്നതിനിടെ വാതിൽ തുറക്കൽ, സോഷ്യൽ മീഡിയക്ക് വേണ്ടി വീഡിയോ ചിത്രീകരിക്കൽ തുടങ്ങിയ പ്രവൃത്തികൾ അപകടങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ എന്നീ ശിക്ഷകൾ ലഭിക്കും. കൂടാതെ വാഹനം തിരികെ ലഭിക്കാൻ 50,000 ദിർഹം ഫീസ് അടക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

[] യുഎഇയിൽ ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കരുത് എന്ന മുന്നറിയിപ്പുമായി MOHRE. ലൈസൻസ് ഇല്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Post a Comment

0 Comments