ഷാർജയിൽ മഴവെള്ളക്കെട്ടിൽ വീണ് കുട്ടി മരിച്ചു


ഷാർജയിൽ മഴവെള്ളക്കെട്ടിൽ വീണ് കുട്ടി മരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ ഉടന്‍ ഷാർജ പോലീസ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കുട്ടികള്‍ ഇറങ്ങുന്നതിനെതിരെയും നീന്തുന്നതിനെതിരെയും ഷാർജ പോലീസ് കർശന മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments