ഇസ്രായേൽ നിയമത്തെ അപലപിച്ച് യുഎഇ ഉള്‍പ്പെടെ എട്ട് രാജ്യങ്ങൾ

'ഫലസ്‌തീൻ തടവുകാർക്ക് വധശിക്ഷ'

ഇസ്രായേൽ നിയമത്തെ 
അപലപിച്ച് യുഎഇ ഉള്‍പ്പെടെ എട്ട് രാജ്യങ്ങൾ 

''ഫലസ്‌തീൻ തടവുകാർക്ക് വധശിക്ഷ'
ഇസ്രായേൽ പാർലമെന്റ് പാസാക്കിയ നിയമത്തെ അപലപിച്ച് സൗദി, യുഎഇ, ഖത്തര്‍,  ജോർദാൻ, തുർക്കി, പാകിസ്‌താൻ, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ തടവുകാരെ വധശിക്ഷക്ക് വിധിക്കുന്നതാണ് പുതിയ  ഇസ്രായേല്‍ നിയമം. സൗദി, യുഎഇ, ഖത്തർ, ജോർദാൻ, തുർക്കി, പാകിസ്‌താൻ, ഈജിപ്‌ത്, ഇന്തോനേഷ്യ വിദേശകാര്യ മന്ത്രിമാരാണ് നിയമത്തെ എതിർത്ത് രംഗത്തെത്തിയത്. ഇസ്രായേൽ നെസെറ്റ് പാസാക്കിയ ഈ നിയമം മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments