മലീഹ ഗോതമ്പ് പാടത്ത് വിളവെടുപ്പ് ഉത്സവം തിങ്കളാഴ്ച, സന്തോഷ കാഴ്ചക്ക് നേതൃത്വം നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ നേരിട്ടെത്തും

മരുഭൂമിയിലെ വിളവെടുപ്പ് മഹോത്സവം!

മലീഹ ഗോതമ്പ് പാടത്ത് വിളവെടുപ്പ് ഉത്സവം തിങ്കളാഴ്ച, സന്തോഷ കാഴ്ചക്ക് നേതൃത്വം നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ നേരിട്ടെത്തും 

തിങ്കളാഴ്ച ഷാർജ മലീഹയില്‍ ഗോതമ്പ് വിളവെടുപ്പ് മഹോത്സവം. സന്തോഷകരമായ വിളവെടുപ്പിന് നേതൃത്വം നല്‍കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കൃഷിയിടത്തില്‍ എത്തും. ഏപ്രിൽ 20 തിങ്കളാഴ്ച, ഷാർജ ടിവിയിലൂടെയും 'മായ' ആപ്പിലൂടെയും മലീഹയിലെ ഗോതമ്പ് ഫാമിൽ നിന്നുള്ള നാലാം സീസണിലെ വിളവെടുപ്പിന്റെ പ്രത്യേക ദൃശ്യങ്ങള്‍ പൊതു ജനങ്ങൾക്ക് കാണാം. 
ഷാർജയിലെ മലീഹ മരുഭൂമിയെ ഉഴുതുമറിച്ച് ഇവിടം കൃഷിയിടമാക്കി മാറ്റുകയായിരുന്നു ശൈഖ് സുല്‍ത്താന്‍. അത്യാധുനിക ഗോതമ്പ് കൃഷിസ്ഥലമായി മലീഹ ഗോതമ്പ് ഫാം. യുഎഇയുടെ ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി, മരുഭൂമിയിൽ ജൈവരീതിയിൽ ഉന്നത ഗുണനിലവാരമുള്ള ഗോതമ്പ് (പ്രത്യേകിച്ച് 19.3% പ്രോട്ടീൻ അടങ്ങിയ 'സബ സനാബെൽ' ഇനം) ഉൽപ്പാദിപ്പിക്കുന്നു. 

ഏകദേശം 1,400 ഹെക്ടറിലധികം വിസ്തൃതിയുണ്ട് ഈ കൃഷി ഭൂമിക്ക്. മരുഭൂമിയിൽ, അത്യാധുനിക ജലസേചന സാങ്കേതികവിദ്യ (Advanced Irrigation Technology) ഉപയോഗിച്ചാണ് കൃഷി. യുഎഇയുടെ ഗോതമ്പ് ഇറക്കുമതി കുറയ്ക്കുകയും, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Post a Comment

0 Comments