ദുബൈയില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് രജിസ്ട്രേഷൻ വരുന്നു
ഇലക്ട്രിക് സ്കൂട്ടര്‍: പിടിവീഴും രക്ഷിതാക്കള്‍ക്കും, ദുബൈ പോലീസ് നിയമം പരിഷ്കരിക്കുന്നു, ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് രജിസ്ട്രേഷൻ വരുന്നു
നിരത്തില്‍ തലങ്ങും വിലങ്ങും ഓടുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ദുബൈയില്‍ നിയന്ത്രണം വരുന്നു. ഇലക്ട്രിക് സ്കൂട്ടറുകള്‍ രജിസ്റ്റർ ചെയ്യണമെന്നും കുട്ടികളുടെ അപകടകരമായ ഉപയോഗത്തിന് മാതാപിതാക്കളെ ഉത്തരവാദികളാക്കണമെന്നും ഇത് സംബന്ധിച്ച കരട് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
ദുബൈ പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ-ഇസ്ലാം ഇക്കാര്യം ഒരു അറബി പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ സ്ഥിരീകരിച്ചു.
ഇലക്ട്രിക് സ്കൂട്ടറുകളുടെ ദുരുപയോഗം മൂലം കുട്ടികൾ വരുത്തി വെക്കുന്ന അപകടങ്ങളുടെ പ്രധാന പങ്ക് മാതാപിതാക്കളോ രക്ഷിതാക്കളോ വഹിക്കുന്നുണ്ടെന്ന് മഹർ അൽ മസ്രൂയി പറഞ്ഞു. ഈ ഉപകരണങ്ങൾ വെറും വിനോദ ഉപകരണങ്ങൾ മാത്രമല്ല, ചില സന്ദർഭങ്ങളിൽ റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ അപകടത്തിന്റെ യഥാർത്ഥ ഉറവിടമായി മാറുന്നു.
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഉൾപ്പെടെയുള്ള വകുപ്പുകളുമായി സഹകരിച്ച്, ദുബൈ പോലീസ് ജനറൽ കമാൻഡ്, അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു നിയമനിർമ്മാണത്തിന്റെ പണിപ്പുരയിലാണ്.
ഇലക്ട്രിക് സ്കൂട്ടര്‍ ഉപയോഗത്തിനിടെ
കുട്ടിക്ക് അപകടം സംഭവിക്കുകയോ മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ചെയ്താൽ,
തത്സംഭവത്തില്‍ മാതാപിതാക്കളെ കൂടി നിയമപരമായി ഉത്തരവാദികളാക്കുന്ന ഒരു കരട് നിയമം തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Post a Comment
0 Comments