UAE: വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം
തെറ്റായ സന്ദേശങ്ങള്‍,
വ്യാജ വാര്‍ത്തകള്‍ പരക്കുന്നു. കരുതി യിരിക്കണമെന്ന് യുഎഇ
ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സന്ദേശം, ഇറാന്‍ പൗരന്മാരുടെ വിസ സ്റ്റാറ്റസ് സംബന്ധിച്ചും അസത്യ പ്രചാരണം
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ടെക്സ്റ്റ് സന്ദേശങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം. മന്ത്രാലയത്തിൽ നിന്നുള്ള മെസ്സേജ് എന്ന നിലയിൽ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയും, നിയമലംഘനം നടന്നുവെന്നോ, നിയമനടപടി സ്വീകരിക്കുമെന്നോ ഭീഷണിപ്പെടുത്തി 'ഇനി മുന്നറിയിപ്പ് ഇല്ലാതെ നടപടി' എന്ന രീതിയിൽ ആളുകളെ ഭയപ്പെടുത്തുന്നതായും വ്യക്തമായിട്ടുണ്ട്. ഈ സന്ദേശങ്ങൾക്ക് മന്ത്രാലയവുമായി യാതൊരു ബന്ധവും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ഇത്തരം സന്ദേശങ്ങൾക്ക് പ്രതികരിക്കാതെയും, വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാതെയും, സംശയാസ്‌പദമായ ലിങ്കുകൾ ക്ലിക്ക് ചെയ്യാതെയും ശ്രദ്ധിക്കണം. അധികൃതമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രമേ ആശ്രയിക്കാവൂ എന്നും മന്ത്രാലയം ആവർത്തിച്ചു.
[] ഇറാൻ പൗരന്മാരുടെ റെസിഡൻസി
സ്റ്റാറ്റസ് സംബന്ധിച്ചും തെറ്റായ വാർത്തകൾ പ്രചരിക്കുന്നു. യുഎഇയിലെ ഇറാനിയൻ സമൂഹത്തിന്റെ റെസിഡൻസി സ്റ്റാറ്റസിനെക്കുറിച്ച് പ്രചരിക്കുന്ന ചില മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വാർത്തകൾ കൃത്യമല്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. യുഎഇ ഇറാൻ പൗരന്മാരുടെ റെസിഡൻസി വിസ റദ്ദാക്കി എന്ന നിലയിലാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. എന്നാൽ യുഎഇയിൽ താമസിക്കുന്ന ഇറാനിയൻ സമൂഹം രാജ്യത്തിന്റെ സാമൂഹിക ഘടനയുടെ പ്രധാന ഭാഗമാണെന്നും രാജ്യത്തിന്റെ വൈവിധ്യത്തിന് അവർ വലിയ സംഭാവന ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Post a Comment
0 Comments