ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ 10,000 രൂപ വരെ വർധനവ്, പുതിയ നിരക്ക് ഇന്ന് പുലര്‍ച്ചെ പ്രാബല്യത്തിൽ വന്നു 

പ്രമുഖ ഇന്ത്യന്‍ വിമാന കമ്പനിയായ ഇൻഡിഗോ ടിക്കറ്റ് നിരക്ക് ഉയർത്തി. വിമാന ഇന്ധനമായ എടിഎഫിന് ഇന്ത്യയില്‍  25 ശതമാനം വരെ വില വർധിച്ച പശ്ചാത്തലത്തിലാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിലാണ് വർധനവ് വരുത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് പുലർച്ചെ ഒരു മണി മുതൽ പ്രാബല്യത്തിൽ വന്നു. ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് സർചാർജ് വർധനവ്. 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 275 രൂപയും, 2000 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 950 രൂപയും ഈടാക്കും.
അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ 10,000 രൂപ വരെ വർധനവ് ഉണ്ടാകും. യുകെ, ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കാണ് ഏറ്റവും കൂടുതൽ വർധനവ് ബാധകമാകുന്നത്.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 40 ശതമാനവും ഇന്ധന ഇനത്തിലായതിനാൽ, എടിഎഫ് വില വർധനയാണ് നിരക്കുകൾ ഉയരാൻ പ്രധാന കാരണമായത്.

Post a Comment

0 Comments