ചൂട് കഠിനം, കുവൈറ്റിൽ രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ ബൈക്ക് ഡെലിവറിക്ക് വിലക്ക്

കുവൈറ്റിൽ രാവിലെ 11:00 മുതൽ വൈകുന്നേരം 4:00 വരെ ബൈക്കുകൾ ഡെലിവറി ചെയ്യുന്നത് നിരോധിച്ചു.2026 ജൂൺ 1 നും 2026 ഓഗസ്റ്റ് 31 നും ഇടയിലുള്ള കാലയളവിൽ, തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. 
കുവൈറ്റ് ട്രാഫിക് വകുപ്പാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ സമയത്ത് തൊഴിലാളികളെ കൊടും ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനായി, ഇതേ കാലയളവിൽ രാജ്യവ്യാപകമായി തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. നിയമം ലംഘിക്കുന്നവർക്കെതിരെ ട്രാഫിക് പിഴ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments