ഹാജിമാര്‍ തിരിച്ച് വരവ് തുടങ്ങി; എയര്‍പോര്‍ട്ടുകളില്‍ സ്വീകരണമൊരുക്കി പോലീസ്

വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ വിശ്വാസികളെ യുഎഇയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കുടുംബക്കാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു. 
ഹജ്ജ് നിര്‍വ്വഹിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ തീർത്ഥാടക സംഘങ്ങളെ ഷാർജ പോലീസ് സ്വാഗതം ചെയ്തു. തീർത്ഥാടനം കഴിഞ്ഞ് സുരക്ഷിതമായി തിരിച്ചെത്തിയതിന് അവരെ സ്വാഗതം ചെയ്യാനും അഭിനന്ദനങ്ങൾ അറിയിക്കാനും വിവിധ മേഖലകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments