പറക്കാന്‍ മിനിറ്റുകൾ മാത്രം; 20,000 ഡോളറും സ്വർണവും അടങ്ങിയ ബാഗ് കണ്ടെത്തി നൽകി ദുബൈ പൊലീസ്
സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ 20,000 ഡോളറും സ്വർണ്ണവും അടങ്ങിയ ഒരു അറബ് വനിതയുടെ ബാഗ് അതിവേഗ ഇടപെടലിലൂടെ കണ്ടെത്തി കൈമാറി ദുബൈ പോലീസ്. ബാഗിൽ 20,000 ഡോളർ, 150 ഗ്രാം സ്വർണം, വിവിധ രാജ്യങ്ങളിലെ കറൻസികൾ, മൊബൈൽ ഫോണുകൾ, പ്രധാന രേഖകൾ എന്നിവ ഉണ്ടായിരുന്നു. ടെർമിനൽ 1-ലെ തുറസായ സ്ഥലത്ത് കണ്ടെത്തിയ കറുത്ത ബാഗ് ഒരു വിമാനത്താവള ജീവനക്കാരൻ അധികൃതർക്ക് കൈമാറുകയായിരുന്നു. പരിശോധനയിൽ വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തിയെങ്കിലും, ബാഗ് നഷ്‌ടപ്പെട്ടതായി ആരും പരാതി നൽകിയിരുന്നില്ല. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് യാത്രക്കാരിയുടെ സഞ്ചാരപാത പരിശോധിച്ച പൊലീസ്, അവർ സൗദിയിലേക്കുള്ള വിമാനത്തിൽ യാത്രതിരിക്കാൻ ഒരുങ്ങുകയാണെന്ന് കണ്ടെത്തി. ബാഗ് നഷ്‌ടപ്പെട്ടതിനെ തുടർന്ന് അതീവ ആശങ്കയിലായിരുന്ന സ്ത്രീക്ക്, ആവശ്യമായ നിയമനടപടികളും രേഖകളുടെ പരിശോധനയും പൂർത്തിയാക്കിയ ശേഷം ബാഗ് തിരികെ കൈമാറി.

Post a Comment
0 Comments