ഹജ്ജ്: വിദേശത്ത് നിന്നും എത്തിയത് 15 ലക്ഷത്തിലധികം തീർഥാടകർ

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിന്ന് ഇതുവരെ 15 ലക്ഷത്തിലധികം തീർഥാടകർ സൗദിയിൽ എത്തിയതായി പാസ്പോർട്ട് വിഭാഗം മേധാവി മേജർ ജനറൽ ഡോ. സാലിഹ് അൽ മുറബ്ബ അറിയിച്ചു. ആകെ എത്തിയവരിൽ 14.71 ലക്ഷം പേരും വിമാന മാർഗമാണ് എത്തിയത്‌. 45,100 പേർ അതിർത്തികൾ വഴിയും ആറായിരത്തിലധികം പേർ കടൽ മാർഗവും രാജ്യത്ത് പ്രവേശിച്ചു. തീർഥാടകരിൽ 30 ശതമാനം പേരും എത്തിയത് സൗദി സർക്കാരിൻ്റെ പ്രമുഖ പദ്ധതിയായ 'മക്ക റൂട്ട്' ഇനിഷ്യേറ്റീവ് വഴിയാണ്.

Post a Comment

0 Comments