ശൈഖ് ഹംദാന്റെ സാമ്പത്തിക ഉത്തേജന പാക്കേജ്: ദുബൈയിൽ അടുത്ത അധ്യയന വർഷം സ്കൂൾ ഫീസ് വർധിപ്പിക്കില്ല എന്ന് KHDA

ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ ഫീസ് വർദ്ധനവ് ഉണ്ടായിരിക്കില്ലെന്ന് നോളഡ്‌ജ്‌ ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) സ്ഥിരീകരിച്ചു. ശൈഖ് ഹംദാൻ പ്രഖ്യാപിച്ച 1.5 ബില്യൺ ദിർഹം മൂല്യമുള്ള രണ്ടാമത്തെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് ഈ ആശ്വാസകരമായ തീരുമാനം. പുതിയ പാക്കേജ് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കൽ ഫീസ് മാറ്റിവെക്കൽ, പിഴകൾ ഒഴിവാക്കൽ, വാടക വർദ്ധനവ് മരവിപ്പിക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ സ്കൂ‌ളുകൾക്കും നഴ്‌സറികൾക്കും ലഭിക്കുന്നതിനാലാണ് ഫീസ് വർദ്ധിപ്പിക്കേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.

Post a Comment

0 Comments