കച്ചവടം പരാജയപ്പെടുന്നത് വഞ്ചനയല്ല; 1.6 മില്യൺ ദിർഹത്തിൻ്റെ നിക്ഷേപ തർക്കത്തിൽ യുവാവിനെ വെറുതെ വിട്ട് ദുബൈ കോടതി

ബിസിനസ് നിക്ഷേപവുമായി ബന്ധപ്പെട്ട 1.6 മില്യൺ ദിർഹത്തിൻ്റെ തർക്കത്തിൽ പ്രതി ചേർക്കപ്പെട്ട യുവാവിനെ ദുബൈ ക്രിമിനൽ കോടതി വെറുതെ വിട്ടു. പരാജയപ്പെട്ട ബിസിനസ് ഇടപാടുകൾ അല്ലെങ്കിൽ ബിസിനസ് നഷ്ടം എന്നത് എപ്പോഴും ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് കോടതി വിധി. പ്രതിക്ക് നൽകിയ പണം ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ തട്ടിയെടുത്തു എന്നായിരുന്നു പരാതിക്കാരൻ്റെ വാദം. എന്നാൽ, ഇത് പണം സൂക്ഷിക്കാൻ ഏൽപ്പിച്ച ഒന്നല്ലെന്നും മറിച്ച് ലാഭവിഹിതം പ്രതീക്ഷിച്ച് നടത്തിയ നിക്ഷേപമാണെന്നും കോടതി കണ്ടെത്തി. നേരത്തെ നിക്ഷേപകന് ലാഭവിഹിതം ലഭിച്ചിരുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. ഇത് ഇരു പാർട്ടികളും തമ്മിലുള്ള സജീവമായ വാണിജ്യ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.

Post a Comment

0 Comments