ഹജ്ജ് ഒരുക്കം പൂര്‍ണ്ണം
[] കിങ് അബ്ദുൽ അസീസ് ഖുർആൻ പാരായണ മത്സരത്തിൽ ഇനി വനിതകളും:
ഉത്തരവിറക്കി സൽമാൻ രാജാവ്
[] ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി വിശുദ്ധ മക്കയിലെ മസ്‌ജിദുൽ ഹറാമിലും അനുബന്ധ സൗകര്യങ്ങളിലും മക്ക ഡെപ്യൂട്ടി അമീറും ഹജ്ജ്-ഉംറ സമിതി വൈസ് ചെയർമാനുമായ സൗദ് ബിൻ മിഷാൽ രാജകുമാരൻ നേരിട്ടെത്തി ഒരുക്കങ്ങൾ വിലയിരുത്തി. തീർഥാടകർ ത്വവാഫ് നടത്തുന്ന മതാഫ് പ്രദേശം, വിവിധ സേവന കേന്ദ്രങ്ങൾ, ഓപ്പറേഷണൽ സിസ്റ്റങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത അദ്ദേഹം പരിശോധിച്ചു.
[] ലോകപ്രശസ്‌തമായ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിൽ ഇനി മുതൽ വനിതകൾക്കും പങ്കെടുക്കാം. ഈ വർഷം നടക്കുന്ന 46-ാമത് മത്സരത്തിൽ വനിതകൾക്കായി പ്രത്യേക വിഭാഗം ഉൾപ്പെടുത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. സൗദി ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അൽ ശൈഖ് സമർപ്പിച്ച ശിപാർശ അംഗീകരിച്ചുകൊണ്ടാണ് ഈ ചരിത്രപരമായ തീരുമാനം.

Post a Comment
0 Comments