സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ട് ദിവസം സര്‍ക്കാര്‍ അവധി; 27,28 തീയതികളിലാണ് അവധി
സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ട് ദിവസം സര്‍ക്കാര്‍ അവധി. 27,28 തീയതികളിലാണ് അവധി. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. സർക്കാർ കലണ്ടർ പ്രകാരം 27-ാം തീയതിയായിരുന്നു നേരത്തെ ബലിപെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ കേരളത്തിൽ പെരുന്നാൾ ആഘോഷിക്കുന്നത് 28-ാം തീയതിയായതിനാലാണ് ആ ദിവസം കൂടി അവധി നൽകാൻ തീരുമാനിച്ചത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് (Negotiable Instruments Act) പ്രകാരമാണ് സർക്കാർ ഈ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ തന്നെ സർക്കാർ, അർധസർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഈ രണ്ട് ദിവസവും അവധിയായിരിക്കും.

Post a Comment
0 Comments