മോഡി അബുദാബിയില്‍: ഇന്ത്യയില്‍ 500 കോടി ഡോളറിൻ്റെ നിക്ഷേപത്തിന് യുഎഇ

ഇന്ത്യയില്‍ 500 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതിക്ക് ഒരുങ്ങി യുഎഇ. 
അബുദാബിയില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന പ്രഖ്യാപനം. പ്രതിരോധ പങ്കാളിത്തം കൂടുന്ന തന്ത്രപരമായ ചട്ടക്കൂടിനും അംഗീകാരം നൽകി ഇന്ത്യ- യുഎഇ. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ബാങ്കിങ് രംഗത്തിനുമായാണ് യുഎഇ ഈ തുക അനുവദിക്കുക.  പ്രതിരോധം, ഊർജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സുപ്രധാന ധാരണാപത്രങ്ങളും ഒപ്പിട്ടു.

Post a Comment

0 Comments