വിജയ് പണി തുടങ്ങി, 717 മദ്യ വില്പന കേന്ദ്രങ്ങള്‍ക്ക് പൂട്ട്
തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള മദ്യവില്‍പന കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്ലെറ്റുകള്‍ പൂട്ടാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയ്ക്ക് സമീപം 500 മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളാണ് അടച്ചുപൂട്ടാന്‍ ഉത്തരവായത്. സാമൂഹിക ക്ഷേമത്തിനും പൊതുജന താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് വിജയിയുടെ ഈ ആദ്യ നടപടി.
സംസ്ഥാനത്തെ നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളില്‍ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി. ഇതില്‍ ആരാധനാലയങ്ങള്‍ക്ക് സമീപമുള്ള 276 വില്‍പന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള 186 വില്‍പന ശാലകളും, ബസ് സ്റ്റേഷനുകള്‍ക്ക് സമീപമുള്ള 255 വില്‍പന ശാലകളും അടച്ചുപൂട്ടിയേക്കും. രണ്ടാഴ്ചയ്ക്കകം പൂട്ടാനാണ് നിര്‍ദ്ദേശം.

Post a Comment
0 Comments