വിജയ് മുസ്ലിംലീഗ് ഓഫീസില്‍
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചെന്നൈയിലെ മുസ്ലിം ലീഗ് ഓഫീസ് സന്ദർശിച്ചു. തമിഴ്നാട് സംസ്ഥാന മുസ്ലിംലീഗ് ഓഫീസില്‍ എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വന്‍ ജനാവലി എത്തി. ദേശീയ പ്രസിഡന്റ് പ്രൊഫ.
ഖാദർ മൊയ്തീൻ മുഖ്യമന്ത്രി വിജയിനെ സ്വീകരിച്ചു. നവാസ് ഖനി എംപി, മുന്‍ എംപി അബ്ദുല്‍ റഹ്മാന്‍, മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികള്‍, പാര്‍ട്ടി നിയമസഭാംഗങ്ങൾ സംബന്ധിച്ചു.
സർക്കാർ രൂപീകരിക്കാൻ ടിവികെക്ക് നൽകിയ നിരുപാധിക പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനാണ് മുഖ്യമന്ത്രി ജോസഫ് വിജയ് മുസ്ലിംലീഗ് ആസ്ഥാനം സന്ദർശിച്ചത്. ആരവങ്ങളോടെയാണ് പാർട്ടി പ്രവർത്തകർ പുതിയ മുഖ്യമന്ത്രിയെ മുസ്ലിംലീഗ് ഓഫീസിലേക്ക് ആനയിച്ചത്.

Post a Comment
0 Comments