അബ്‌ദുൽ റഹീം നാട്ടിലേക്ക് പുറപ്പെട്ടു: വ്യാഴാഴ്ച രാവിലെ 7.35-ന് കോഴിക്കോട്ടെത്തും
സൗദി അറേബ്യയിലെ ജയിൽ മോചിതനായ കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുൽ റഹീം നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. മോചന ഉത്തരവിലും ഫൈനൽ എക്സിറ്റ് വിസയിലും അധികൃതർ ഒപ്പുവെച്ചു.
2006 നവംബറിലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്‌ദുൽ റഹീം ജയിലിലാകുന്നത്. ദിയാധനം (മോചനദ്രവ്യം) നൽകി അദ്ദേഹത്തിന് വധശിക്ഷയിൽനിന്ന് നേരത്തെ തന്നെ ഇളവ് ലഭിച്ചിരുന്നു. തുടർന്ന് കോടതി വിധിച്ച പൊതുനിയമപ്രകാരമുള്ള 20 വർഷത്തെ തടവുശിക്ഷ പൂർത്തിയായതോടെയാണ്, റഹീമിന് ഇപ്പോൾ മോചനം സാധ്യമായത്.

Post a Comment
0 Comments