'ഇരുഹറമുകളുടെ സേവനത്തിനും തീർഥാടകരുടെ പരിചരണത്തിനും അവസരം ലഭിച്ചതിൽ അഭിമാനം' സൗദി രാജാവ്
ഇരുഹറമുകളുടെ സേവനം അനുഷ്ഠിക്കാനും ദൈവത്തിന്റെ അതിഥികളായെത്തുന്ന വിശുദ്ധ ഹജ്ജ് തീർഥാടകരെ പരിചരിക്കാനും ലഭിച്ച അവസരത്തെ ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് ഇരുഹറമുകളുടെ സൂക്ഷിപ്പുകാരൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. തീർഥാടകരുടെ ഹജ്ജ് കർമ്മങ്ങളും ആരാധനകളും സർവ്വശക്തനായ അല്ലാഹു സ്വീകരിക്കട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.

Post a Comment
0 Comments