റെയ്ഡ്: തിരുവനന്തപുരത്ത് CPM ആക്രമണത്തിൽ ED വാഹനം തകര്‍ത്തു, ഡ്രൈവര്‍ക്ക് പരിക്ക്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ തിരുവനന്തപുരത്തെ വാടകവീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  റെയ്‌ഡിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് വൻ സംഘർഷവും അക്രമവും ഉണ്ടായത്. ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് എറിഞ്ഞും കൈകൊണ്ട് ഇടിച്ചും പ്രവർത്തകർ ഇഡിയുടെ രണ്ട് വാഹനങ്ങൾ തകർത്തു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്ത പ്രവർത്തകർ, വീടിൻ്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിക്കാത്തത് അല്പ നേരം പരിഭ്രാന്തി പരത്താന്‍ കാരണമായി.

Post a Comment

0 Comments