'കറന്റ് ബില്ല് രണ്ടും മൂന്നും ഇരട്ടിയായി' യുപിയിൽ പുതുതായി സ്ഥാപിച്ച 'സ്‌മാർട്ട് മീറ്ററ്റുകൾ' എടുത്തെറിഞ്ഞ് ജനം
യുപിയിൽ പുതുതായി സ്ഥാപിച്ച
'സ്‌മാർട്ട് മീറ്ററ്റുകൾ' എടുത്തെറിഞ്ഞ് ജനം
വീടുകളിൽ പുതുതായി 'സ്‌മാർട്ട് മീറ്ററുകൾ' സ്ഥാപിച്ചതിന് ശേഷം കറൻ്റ് ബില്ല് രണ്ടും മൂന്നും ഇരട്ടിയാവുന്നെന്ന് ആരോപിച്ച് മീറ്ററുകൾ പിഴുതെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. മീറ്ററുകൾ ഓവർ സ്‌മാർട്ടാണെന്ന് വിമർശിച്ച് നിരവധി പേര്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്ന വീഡിയോ പങ്കുവെച്ചു.
വൈദ്യുതി മോഷണം തടയാനും കൃത്യത ഉറപ്പാക്കാനുമായാണ് യുപി സർക്കാർ സ്‌മാർട്ട് പ്രീപെയ്‌ഡ് മീറ്ററുകൾ വ്യാപകമായി സ്ഥാപിച്ചത്. എന്നാൽ ഇത് വെച്ചതിനു പിന്നാലെ യാതൊരു കാരണവുമില്ലാതെ വൈദ്യുതി ബിൽ രണ്ടും മൂന്നും ഇരട്ടിയായെന്നും, റീചാർജ് ചെയ്താലും കണക്ഷൻ വിച്ഛേദിക്കപ്പെടുന്നുവെന്നും ആരോപിച്ച് ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. പുതിയ മീറ്ററുകൾ പഴയതിനേക്കാൾ വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും വ്യാപകമായി പരാതികളുണ്ട്. പ്രശ്നം രൂക്ഷമായതോടെ പലയിടങ്ങളിലും സർക്കാർ മീറ്റർ സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുകയും, കേടായ മീറ്ററുകൾ മാറ്റിനൽകാനും പരാതികൾ പരിഹരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

Post a Comment
0 Comments