'രാജിവെച്ച് പോകൂ, നട്ടെല്ലുള്ള ഒരു പാർട്ടി സെക്രട്ടറി വന്നാൽ എല്ലാം ശുഭം' പിണറായി വിജയനും സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം

വേണം, തിരുത്ത്!

'പാർട്ടിയാണ് വലുത് നേതാക്കളല്ല' തോൽവിക്ക് പിന്നാലെ കണ്ണൂരിൽ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ ഫ്ലക്സ്. 'രാജിവെച്ച് പോകൂ, നട്ടെല്ലുള്ള ഒരു പാർട്ടി സെക്രട്ടറി വന്നാൽ എല്ലാം ശുഭം' പിണറായി വിജയനും സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി വിശകലനം ചെയ്‌തുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ പ്രസ്‌താവന പങ്കുവെച്ച എംവി ഗോവിന്ദന്റെ ഫെയ്‌സ്‌ബുക്ക് പേജിന് താഴെയാണ്, വിമർശന കമന്റുകൾ നിറയുന്നത്. പാര്‍ട്ടി അണികളുടെ കടുത്ത രോഷമാണ് കമന്റില്‍ പ്രതിഫലിക്കുന്നത്.

അതിനിടെ, കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽ പിണറായി വിജയനും എംവി  ഗോവിന്ദനും എതിരെ പ്രതിഷേധ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'പാർട്ടിയാണ് വലുത് നേതാക്കളല്ല' എന്ന് കുറിച്ച ഫ്ലക്സുകളിൽ പിണറായിയുടെയും ഗോവിന്ദൻന്റെയും ചിത്രങ്ങൾക്ക് മുകളിൽ തെറ്റ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ട്. എം  സ്വരാജിന്റെയും പി  ജയരാജന്റെയും ചിത്രങ്ങൾക്കൊപ്പം 'ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ട്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയിൽ തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് പി  ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ നിലപാടെടുക്കുകയും, തിരഞ്ഞെടുപ്പ് ഫലങ്ങളിലുണ്ടായ നിരാശയിൽ നിന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന രീതി പാർട്ടിക്ക് അകത്ത് തിരുത്തൽ വരുത്തേണ്ടതിൻ്റെ ആവശ്യകതയെ അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments