നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടു: പ്രതികരിക്കാതെ മുഖ്യമന്ത്രി

കപ്പിത്താന്‍ മൗനത്തിലാണ്! 

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 
ദിവസം  പിന്നിട്ടിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയുടെ മൗനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ  ചർച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ വീഴ്‌ചകൾ പരിശോധിക്കുമെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയെങ്കിലും, മുഖ്യമന്ത്രി ഇതുവരെയും മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല.

അപ്രതീക്ഷിതമായ ഈ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ സിപിഎം അനുഭാവികൾക്കിടയിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.
മറ്റുള്ളവരോടുള്ള പുച്ഛം കലർന്ന സമീപനം തിരുത്തണമെന്നും, പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുതിർന്ന നേതാക്കൾ രംഗം വിട്ട് യുവനേതൃത്വത്തിന് വഴിമാറണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം.

Post a Comment

0 Comments