യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദിനെ നിരവധി രാജ്യങ്ങളിലെ നേതാക്കള്‍ ഫോൺ വിളിച്ച് പിന്തുണ അറിയിച്ചു

ലോകം ഇറാനിയൻ ഭീകരതക്കെതിരെ! 

യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദിനെ നിരവധി രാജ്യങ്ങളിലെ നേതാക്കള്‍ ഫോൺ വിളിച്ച് പിന്തുണ അറിയിച്ചു  വഞ്ചനാപരമായ ഇറാനിയൻ ഭീകരതയ്ക്കും യുഎഇക്കെതിരായ നഗ്നമായ ആക്രമണങ്ങൾക്കുമെതിരെ വിവിധ രാഷ്ട്ര നേതാക്കള്‍ ശക്തമായി പ്രതികരിച്ചു.

ഇറാനിയൻ ആക്രമണങ്ങൾ ആഗോളതലത്തിൽ രോഷത്തിന്റെ അലയൊലികൾക്കും നയതന്ത്ര പ്രതികരണങ്ങളുടെ അഭൂതപൂർവമായ കൊടുങ്കാറ്റിനും കാരണമായി. യുഎഇയിലെ സിവിലിയൻ സൗകര്യങ്ങൾക്കു നേരെയുള്ള സമീപകാല ആക്രമണം പ്രാദേശിക, അന്തർദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും  ഗുരുതരമായ ഭീഷണിയാണെന്ന അഭിപ്രായം ഉയർന്നു. 

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഖത്തർ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി അറേബ്യ  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, ബഹ്‌റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ തുടങ്ങിയവര്‍ ഫോണില്‍ ബന്ധപ്പെട്ടു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ സിവിലിയന്മാരെയും സിവിലിയൻ സ്ഥലങ്ങളെയും സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ഭീകരാക്രമണങ്ങളെ അവര്‍ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു.

Post a Comment

0 Comments