ലഗേജില്‍ ജീവനുള്ള അപൂര്‍വ്വ ഇനം കരടി; ദുബൈ എയര്‍പോര്‍ട്ടില്‍ എഷ്യന്‍ പൗരന്‍ അറസ്റ്റില്‍

അപൂർവ്വ ഇനം കരടികളെ കടത്താനുള്ള ശ്രമം ദുബൈ കസ്‌റ്റംസ് പരാജയപ്പെടുത്തി. വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ഇനം കരടികളെയാണ് പ്രതി കടത്താന്‍ ശ്രമിച്ചത്.  യാത്രക്കാരന്റെ ലഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഈ കരടികളെ കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെയാണ്നിയമ വിരുദ്ധമായ കടത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. യുഎഇയിലേക്ക് എത്തിയ ഒരു ഏഷ്യൻ യാത്രക്കാരന്റെ സ്യൂട്ട്കേസ് പരിശോധനാ സംവിധാനത്തിലൂടെ കടന്നുപോയപ്പോൾ സംശയാസ്‌പദമായ രീതിയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലഗേജിനുള്ളിൽ ജീവനുള്ള കരടികളെ കണ്ടെത്തിയത്. വന്യജീവി കടത്ത് തടയുന്നതിനുള്ള കർശനമായ നടപടികളുടെ ഭാഗമായാണ് ഈ വേഗത്തിലുള്ള ഇടപെടൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments