ഭക്ഷണം പാഴാകുന്നത് തടയാൻ യുഎഇയിൽ 'പീക്കാബോക്സ്' ആപ്പ്

ഭക്ഷണം കളയാനുള്ളതല്ല, യുഎഇയിൽ ഭക്ഷണസാധനങ്ങൾ പാഴായിപ്പോകുന്നത് തടയുന്നതിനും ജീവിതച്ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുന്ന 'പീക്കാബോക്സ്' എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. ഹസൻ, ഒമൈർ സർവർ എന്നീ സഹോദരങ്ങൾ ചേർന്നാരംഭിച്ച ഈ ആപ്പ് വഴി റെസ്റ്റോറൻ്റുകൾ, കഫേകൾ, ബേക്കറികൾ, ഗ്രോസറികൾ എന്നിവടങ്ങളിൽ വിൽക്കാതെ ബാക്കിവരുന്ന തികച്ചും ഫ്രഷായ ഭക്ഷണസാധനങ്ങൾ 50 മുതൽ 70 ശതമാനം വരെ വിലക്കിഴിവിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ആപ്പിലൂടെ ബുക്ക് ചെയ്യുന്ന സർപ്രൈസ് ബോക്‌സുകൾ കടകൾ അടയ്ക്കുന്ന സമയത്തോ നിശ്ചിത സമയപരിധിയിലോ ഉപയോക്താക്കൾ നേരിട്ടെത്തി കൈപ്പറ്റണം. ഗ്രോസറി സാധനങ്ങൾക്ക് 15 ദിർഹവും ബേക്കറി, കോഫി ഷോപ്പ്, ഹോട്ടൽ ബുഫേ തുടങ്ങിയവയ്ക്ക് 30 ദിർഹവുമാണ് ബോക്‌സുകളുടെ ശരാശരി വില.
യൂണിയൻ കോപ്, കാരിഫോർ,
കോസ്റ്റ കോഫി, ടിം ഹോർട്ടൺസ്, പോൾ തുടങ്ങി 1000-ലധികം സ്റ്റോറുകൾ ഇതിനകം പീക്കാബോക്സില്‍ പങ്കാളികളായി.

Post a Comment

0 Comments