UAE ദിർഹം: പുതിയ കറൻസി ചിഹ്നത്തിനും ഡിജിറ്റൽ ദിർഹത്തിനും ലോകോത്തര അംഗീകാരം

യുഎഇ ഔദ്യോഗിക കറൻസിയായ ദിർഹത്തിന്റെ ചിഹ്നം കമ്പ്യൂട്ടറുകളിലെയും സ്മ‌ാർട്ട്ഫോണുകളിലെയും കീബോർഡുകളിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർണ്ണായക നീക്കങ്ങളുമായി ആഗോള സാങ്കേതിക സംഘടനയായ യൂണികോഡ് കൺസോർഷ്യം. ഭാവിയിലെ ഡിജിറ്റൽ ക്യാരക്ടറുകളും ഇമോജികളും നിശ്ചയിക്കുന്ന യൂണികോഡിൻ്റെ പുതിയ '18.0 ബീറ്റാ പതിപ്പിലാണ് യുഎഇ ദിർഹത്തിന്റെ ചിഹ്നം ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക ഹബ്  എന്ന നിലയിലുള്ള രാജ്യത്തിൻ്റെ പദവി ഉയർത്തുന്നതിനായി കഴിഞ്ഞ വർഷം മാർച്ചിലാണ് യുഎഇ സെൻട്രൽ ബാങ്ക് ദിർഹത്തിന് പുതിയ ചിഹ്നം അവതരിപ്പിച്ചത്. തുടർന്ന് 2025 അവസാനത്തോടെ ഈ ചിഹ്നം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കാനായി ബാങ്ക് യൂണികോഡിന് അപേക്ഷ നൽകുകയായിരുന്നു. നിലവിൽ പൊതുജനങ്ങൾക്കും സാങ്കേതിക വിദഗ്ദ്‌ധർക്കും ഈ ബീറ്റാ പതിപ്പിൽ ജൂലൈ 7 വരെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാവുന്നതാണ്. സെപ്റ്റംബറോടെ യൂണികോഡിന്റെ അന്തിമ പതിപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമായിരിക്കും ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികൾ തങ്ങളുടെ കീബോർഡുകളിൽ '6' എന്ന നമ്പറിനൊപ്പം
ദിർഹത്തിന്റെ ചിഹ്നം ഔദ്യോഗികമായി ഉൾപ്പെടുത്തുക.

Post a Comment

0 Comments