ജൂണില്‍ പെട്രോൾ വില വർദ്ധിക്കും ഡീസൽ വില കുറയും

യുഎഇയിൽ ജൂൺ മാസത്തിൽ പെട്രോൾ വില വർദ്ധിക്കുകയും ഡീസൽ വില കുറയുകയും ചെയ്തു. പുതിയ ഇന്ധനവില ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ജൂൺ മാസത്തിലെ പുതിയ ഇന്ധന നിരക്കുകൾ (ലിറ്ററിന്):

സൂപ്പർ 98: 3.95 ദിർഹം (മേയില്‍ 3.66 ദിർഹം), സ്പെഷ്യൽ 95: 3.83 ദിർഹം (മേയിൽ 3.55 ദിർഹം), ഇ-പ്ലസ് 91: 3.76 ദിർഹം (മേയിൽ 3.48 ദിർഹം), ഡീസൽ: 4.33 ദിർഹം (മേയിൽ 4.69 ദിർഹം). 

ആഗോള എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ അടിസ്ഥാനമാക്കിയാണ് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി എല്ലാ മാസവും ഇന്ധനവില പുനർനിർണ്ണയിക്കുന്നത്.

Post a Comment

0 Comments