കത്തുന്ന ചൂടിലും പ്രാര്‍ത്ഥന നിര്‍ഭരം!

വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം. മക്കയുടെ പ്രാന്തപ്രദേശത്തുള്ള അറഫാ പർവതത്തിൽ തീർത്ഥാടക ലക്ഷങ്ങൾ പ്രാർത്ഥനകൾക്കും  പാരായണത്തിനുമായി ഒത്തുകൂടിയിരിക്കുന്നു.
അന്ത്യ പ്രവാചകൻ മുഹമ്മദ് നബി നടത്തിയ അവസാന പ്രസംഗത്തിന്റെ സ്മരണയില്‍ അലിഞ്ഞിരിക്കുന്നു 
തീർത്ഥാടകർ. എല്ലാവരുടെ ചുണ്ടിലും പ്രാര്‍ത്ഥന മന്ത്രങ്ങള്‍. പരമ്പരാഗതമായി അറഫാ ദിനം ഹജ്ജിന്റെ ഉന്നതി അടയാളപ്പെടുത്തുന്നു. ഈ വര്‍ഷത്തെ ഹജ്ജിനായി 1.5 ദശലക്ഷത്തിലധികം തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്, കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര തീർത്ഥാടനത്തേക്കാൾ കൂടുതലാണ് ഇത്.

Post a Comment

0 Comments