പുക കണ്ട് പകക്കേണ്ട! ദുബൈയില്‍ ബോട്ടിന് തീ പിടിച്ചതാണ്

പുക കണ്ട് പകക്കേണ്ട!
ദുബൈയില്‍ ബോട്ടിന് തീ പിടിച്ചതാണ് 

ദുബൈയിലെ അൽ ജദ്ദാഫ് മേഖലയിൽ കാണപ്പെട്ട പുക ദുബൈ ക്രീക്കിൽ നങ്കൂരമിട്ടിരുന്ന ബോട്ടിലുണ്ടായ തീപിടുത്തത്തെ തുടർന്നാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. പുക കണ്ടതിനെത്തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കാനാണ് അധികൃതർ ഉടൻ വിശദീകരണവുമായി രംഗത്തെത്തിയത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

Post a Comment

0 Comments