'കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട' ഇരിക്കൂറിൽ ഫ്ലക്സ‌് ബോർഡുമായി യൂത്ത് ലീഗ്
മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്. കണ്ണൂർ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചു. 'കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട'എന്ന് ഫ്ലക്സിൽ. പട നയിച്ചവർ ഭരിക്കട്ടെ എന്നും ബോർഡിൽ. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. ലീഗിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. അങ്ങനെയാകണം തിരിച്ചും. പരസ്പ്പര ധാരണയോടുകൂടി വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Post a Comment
0 Comments