കരുതല്‍! എബോള വൈറസ്; യാത്രാ നിർദ്ദേശങ്ങളുമായി എമിറേറ്റ്സ് എയർലൈൻ
വിവിധ രാജ്യങ്ങളിൽ എബോള രോഗബാധയുമായി ബന്ധപ്പെട്ട് കടുത്ത പ്രവേശന നിയന്ത്രണങ്ങളും പരിശോധനകളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻ പ്രത്യേക യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. യാത്ര തിരിക്കുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ ഔദ്യോഗിക ഗവൺമെൻ്റ് വെബ്സൈറ്റുകൾ വഴി പുതിയ പ്രവേശന മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എമിറേറ്റ്സ് ആവശ്യപ്പെട്ടു. യാത്രക്കാർ തങ്ങളുടെ കോൺടാക്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ സമയവിവരം പരിശോധിക്കാനും നിർദ്ദേശമുണ്ട്. നിയന്ത്രണങ്ങൾ മൂലം യാത്ര തടസ്സപ്പെടുന്നവർക്ക് ദുബൈ വഴിയുള്ള കണക്റ്റിംഗ് സർവീസുകൾ ഉൾപ്പെടെ അടുത്ത ലഭ്യമായ വിമാനങ്ങളിൽ എമിറേറ്റ്സ് യാത്രാസൗകര്യം ഒരുക്കും.

Post a Comment
0 Comments