ഈദ് സമ്മാനം! തടവുകാർക്ക് കുടുംബങ്ങളുമായി സംസാരിക്കാൻ വീഡിയോ കോൾ സൗകര്യം
ബലിപെരുന്നാൾ പ്രമാണിച്ച് തടവുകാർക്ക് യുഎഇക്ക് അകത്തും പുറത്തുമുള്ള തങ്ങളുടെ കുടുംബാംഗങ്ങളുമായി പെരുന്നാൾ സന്തോഷം പങ്കുവെക്കുന്നതിനായി വീഡിയോ കോൾ സൗകര്യം പ്രഖ്യാപിച്ച് ദുബൈ പൊലീസ്. പെരുന്നാളിൻ്റെ ആദ്യ മൂന്ന് ദിവസങ്ങളിലാണ് ജയിൽ അന്തേവാസികൾക്കായി ഈ പ്രത്യേക ഡിജിറ്റൽ സന്ദർശന സംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് ഷിഫ്റ്റുകളായാണ് വീഡിയോ കോൾ സൗകര്യം ലഭ്യമാകുകയെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പീനൽ ആൻ്റ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെന്റ്റ് ഡയറക്ടർ ബ്രിഗേഡിയർ സ്വലാഹ് ജുമാ ബുഅസ്സിബ അറിയിച്ചു.

Post a Comment
0 Comments