വിമാനം ലാൻഡ് ചെയ്തു, ഷാർജ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറന്ന് പുറത്തേക്ക് ചാടി; സംഭവം ചെന്നൈ എയർപോർട്ടിൽ
ഷാർജയിൽ നിന്ന് ചെന്നൈയിലെത്തിയ എയർ അറേബ്യ വിമാനത്തില്‍ നിന്നാണ് എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടിയത്. വിമാനം ലാൻഡ് ചെയ്ത‌് ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെയായിരുന്നു സംഭവം. മുൻകരുതൽ നടപടിയുടെ ഭാഗമായി പുലർച്ചെ 03:23 മുതൽ 04:23 വരെ പ്രധാന റൺവേ അടച്ചിട്ടിരുന്നു. എമർജൻസി എക്‌സിറ്റ് പോലുള്ള സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment
0 Comments