ഈദ്; അജ്മാനിൽ നാല് ദിവസം സൗജന്യ പാർക്കിങ്
ബലിപെരുന്നാൾ പ്രമാണിച്ച് അജ്മാനിൽ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ നാല് ദിവസത്തേക്ക് സൗജന്യ പാർക്കിങ് അനുവദിച്ച് അജ്‌മാൻ നഗരസഭയും പ്ലാനിംഗ് ഡിപ്പാർട്മെന്റും ഉത്തരവിട്ടു. മെയ് 26 ചൊവ്വാഴ്ച മുതൽ 29 വെള്ളിയാഴ്‌ച വരെയാണ് ഫീസ് ഈടാക്കുന്ന പാർക്കിങ് ഇടങ്ങളിൽ ഈ ഇളവ് ലഭിക്കുക. മെയ് 30 ശനിയാഴ്ച മുതൽ പതിവ് രീതിയിൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും. സൗജന്യ പാർക്കിങ് കാലാവധിയിലും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Post a Comment
0 Comments