നന്മ മനസ്സ്! RTA ഡ്രൈവര്‍ക്ക് ആദരം
തിരക്കേറിയ ദുബൈ റോഡില്‍ ബസ് കാത്തു നിന്ന കാഴ്‌ച പരിമിതനായ വ്യക്തിയെ ബസ് നിർത്തി, പുറത്തിറങ്ങി കൈപിടിച്ച് ബസ്സില്‍ കയറ്റിയ ദുബൈ ആര്‍ട്ടിഎ ബസ് ഡ്രൈവറുടെ ദൃശ്യം പകര്‍ത്തിയ വീഡിയോ വൈറലായി.
ആര്‍ട്ടിഎ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്‌ത വീഡിയോ ആണിപ്പോൾ എങ്ങും സംസാര വിഷയം. നഈം അബ്ബാസ് മുഹമ്മദ് എന്ന ഡ്രൈവറാണ് ഈ മാതൃക ദൗത്യ നിര്‍വ്വഹണം നടത്തിയത്. നന്മ നിറഞ്ഞ പ്രവര്‍ത്തനം മുന്‍ നിര്‍ത്തി ദുബൈ ആര്‍ട്ടിഎ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

Post a Comment
0 Comments