ഗുണ്ടൽപേട്ടിൽ വാഹനാപകടം മൂന്ന് മലയാളികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ വാഹനാപകടം മൂന്ന് മലയാളികൾ മരിച്ചു, കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ മൂന്ന്  പേര്‍  മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), ഭാര്യാമാതാവ് മുനീറ(45), മുനീറിന്റെ അളിയൻ്റെ കുട്ടി സിദാൻ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ഏഴംഗ സംഘം. ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നാല് പേരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

0 Comments