UAE: അപകടകാരികളായി ചെറു വാഹനങ്ങള്‍
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ 2025 വര്‍ഷ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളിൽ ഉൾപ്പെട്ടത് ചെറുവാഹനങ്ങളാണ് എന്ന് വ്യക്തമാകുന്നു. ചെറുവാഹനങ്ങൾ വരുത്തി വെച്ച അപകടങ്ങൾ- 3,834. മോട്ടോർ സൈക്കിളുകൾ ഉള്‍പ്പെട്ട അപകടങ്ങൾ 1,224. ഹെവി ട്രക്കുകൾ 325 അപകടങ്ങള്‍ക്ക് കാരണക്കാരായി. ബൈസിക്കിളുകൾ158, സ്കൂട്ടറുകൾ 120 എന്നിങ്ങനെ പോകുന്നു അപകട കണക്ക്.
വാഹനങ്ങളുടെ അപ്രതീക്ഷിതമായ പാതമാറ്റം, ശ്രദ്ധക്കുറവ്, സുരക്ഷിതമായ അകലം പാലിക്കാത്തത്, അമിതവേഗത എന്നിവയാണ് പ്രധാന അപകട കാരണങ്ങൾ. ദുബൈയിൽ 2025 അവസാന പാദത്തിൽ റോഡ് അപകട മരണനിരക്കിൽ 36.8% കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, രാജ്യവ്യാപകമായി ചെറുവാഹനങ്ങൾ തന്നെയാണ് അപകടങ്ങളിൽ മുന്നിൽ.

Post a Comment
0 Comments