കെനിയയിലെ കുഞ്ഞ് ബാലന്‍ കോറിയിട്ട വലിയ സ്വപ്നം, ഏറ്റെടുത്ത് ശൈഖ് ഹംദാന്‍
കെനിയയിലെ കുഞ്ഞ് ബാലന്‍ കോറിയിട്ട വലിയ സ്വപ്നം, ഏറ്റെടുത്ത് ശൈഖ് ഹംദാന്‍
ഒരു കൊച്ചുബാലന്റെ വലിയ സ്വപ്നം ഇനി ദുബൈ മണ്ണിൽ യാഥാർത്ഥ്യമാകുന്നു. 'ദുബൈ അതൊരു ഗ്രഹമാണ്, എനിക്കവിടെ പോകണം...' കെനിയയുടെ മണ്ണിലിരുന്ന് മിലാൻ എന്ന കൊച്ചുബാലൻ വിതുമ്പലോടെ പറഞ്ഞ ഈ വാക്കുകൾ ഇന്ന് ആഗോളതലത്തിൽ ലക്ഷക്കണക്കിന് ഹൃദയങ്ങളെയാണ് സ്‌പർശിച്ചിരിക്കുന്നത്. മിലാന്റെ കണ്ണീരും ദുബൈ എന്ന സ്വപ്‌നനഗരത്തോടുള്ള അടങ്ങാത്ത മോഹവും തിരിച്ചറിഞ്ഞ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ക്ഷണം ആ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ നേരിട്ടെത്തി. മിലാനെയും അമ്മ മരിയയെയും ദുബൈയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ശൈഖ് ഹംദാൻ്റെ സന്ദേശം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്.

Post a Comment
0 Comments