ഉറപ്പ് വേണം ഭക്ഷ്യ സുരക്ഷ; അബുദാബിയിൽ 18 മാസത്തിനുള്ളിൽ 69 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
അബുദാബിയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വ്യാപക പരിശോധന. നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് എതിരെ ആദ്യ തവണ താക്കീത്, പിഴ ഉള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിച്ചത്. അനുവദിച്ച് നല്‍കിയ സമയപരിധിക്ക് ശേഷവും നിയമലംഘനം തുടർന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. മോശം ശുചിത്വം, സുരക്ഷിതമല്ലാത്ത ഭക്ഷ്യ ഉത്പന്ന സംഭരണം, വൃത്തിഹീനമായ ഉപകരണങ്ങൾ, പ്രാണികളുടെ സാന്നിധ്യം,
ഭക്ഷണ മലിനീകരണം തുടങ്ങിയ ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനാണ് മിക്ക സ്ഥാപനങ്ങളും നടപടിക്ക് ഇരയായത്.
ഭക്ഷ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളും അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ട കാരണത്താല്‍ കഴിഞ്ഞ വർഷം 55 ഭക്ഷ്യ സ്ഥാപനങ്ങളും ഈ വർഷം ആദ്യത്തില്‍ 14 എണ്ണവും അടച്ചുപൂട്ടിയതായി അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി വെളിപ്പെടുത്തി.മറ്റ് ആരോഗ്യ ലംഘനങ്ങൾക്ക് പുറമേ, ഭക്ഷണം തയ്യാറാക്കുന്ന ഭാഗങ്ങളിലെ വൃത്തി, കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും എന്നിവയും ശ്രദ്ധേയമായ നിയമ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

Post a Comment
0 Comments